X

പി.ജയരാജന്റെ സുരക്ഷ കൂട്ടി പൊലീസ്

ഭീക്ഷണി പ്രസംഗങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎം നേതാവ് പി. ജയരാജന്റെ സുരക്ഷ കൂട്ടി. അദ്ദേഹത്തിനൊപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടാനാണ് തീരുമാനം. കൊലവിളി മുദ്രാവാക്യങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

സ്പീക്കര്‍ എ.എന്‍ ഷംസീറിനെ തൊട്ടാല്‍ യുവമോര്‍ച്ചയുടെ സ്ഥാനം മോര്‍ച്ചറിയില്‍ ആയിരിക്കുമെന്ന പി ജയരാജന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.എന്നാല്‍ പി ജയരാജന്‍ പറഞ്ഞത് പ്രാസ ഭാഷയിലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഭാഷാ ഭംഗി ഉപയോഗിച്ചുകൊണ്ടുള്ള പ്രയോഗം മാത്രമായിരുന്നു. പ്രാസഭംഗിക്ക് ഉപയോഗിച്ച പ്രയോഗത്തെ തെറ്റായി വ്യാഖ്യാനിച്ച് കലാപങ്ങള്‍ക്ക് കോപ്പുകൂട്ടുകയാണ് അദ്ദേഹം പറഞ്ഞു.

 

 

webdesk11: