X

സാമ്പത്തിക പ്രതിസന്ധിക്കിടയിലും വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ ഒരുങ്ങി സർക്കാർ

തിരുവനന്തപുരം: വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. പുതിയ ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട ഓപ്പൺ ടെൻഡർ ക്ഷണിച്ചു നോട്ടീസ് പുറപ്പെടുവിച്ചു. നിലവിലുള്ളതിന്റെ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് വൻ സാമ്പത്തിക പ്രതിസന്ധിക്കിടയിലും സർക്കാർ വീണ്ടും ടെൻഡർ വിളിച്ചിരിക്കുന്നത്.

മൂന്നുവർഷത്തേക്ക് 6 യാത്രക്കാരെ ഉൾക്കൊള്ളുന്ന ഇരട്ട എഞ്ചിൻ ഹെലികോപ്റ്റർ ആണ് വാടകയ്ക്ക് എടുക്കാൻ ഉദ്ദേശിക്കുന്നത്. നേരത്തെ 2020ഓടെ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പവൻ ഹാൻസിന്റെ ഹെലികോപ്റ്റർ ആണ് കേരള പോലീസ് ഉപയോഗിച്ചിരുന്നത്. ഇതിന്റെ കാലാവധി മൂന്നു മാസം മുൻപാണ് അവസാനിച്ചത്. ഇതിന് വാടക ഇനത്തിൽ മാത്രം 22 കോടിയോളം രൂപ ഇതിനായി ചെലവഴിച്ചു. മാവോയിസ്റ്റ് നിരീക്ഷണം പ്രളയം പോലുള്ള ദുരന്ത ഘട്ടങ്ങളിലെ ആവശ്യങ്ങൾക്ക് ആയിരുന്നു പ്രധാനമായും ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തിരുന്നത്. എന്നാൽ അതേ സമയം ഇത് എങ്ങനെ എപ്പോഴൊക്കെ ഉപയോഗിച്ചു എന്നതിന് പോലീസ് ആസ്ഥാനത്ത് ഒന്നും ഇപ്പോഴും വ്യക്തമായ മറുപടി കിട്ടിയിട്ടില്ല.

നേരത്തെ ഭീമമായ തുക ഹെലികോപ്റ്റർ വാടക കൊടുക്കുന്നത് സംബന്ധിച്ച് വലിയ വിവാദവും വിമർശനങ്ങളും സർക്കാരിന് നേരെ ഉയർന്നിരുന്നു.എന്നാൽ ഇതൊന്നും വകവയ്ക്കാതെ സാമ്പത്തിക പ്രതിസന്ധി വേഗത്തിലാക്കാനുള്ള ഓട്ടത്തിലാണ് സർക്കാർ.

Test User: