X

പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച കേസ്: എഡിജിപിയുടെ മകള്‍ക്ക് പ്രത്യക പരിഗണന നല്‍കാനാവില്ല; അറസ്റ്റ് തടയണമെന്നാവശ്യം കോടതി തള്ളി

കൊച്ചി: പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റ് തടയണമെന്ന എഡിജിപി സുദേഷ്‌കുമാറിന്റെ മകളുടെ ആവശ്യം കോടതി തള്ളി. ഹര്‍ജി തള്ളിയ കോടതി എഡിജിപിയുടെ മകള്‍ക്ക് പ്രത്യക പരിഗണന നല്‍കാനാവില്ലെന്നും പറഞ്ഞു. എഡിജിപിയുടെ മകളുടെ അറസ്റ്റ് ഒഴിവാക്കാന്‍ പൊലീസ് നടത്തുന്ന നീക്കങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ഹൈക്കോടതി തീരുമാനം.

ഗവാസ്‌കറെ മര്‍ദ്ദിച്ച കേസില്‍ നിലവില്‍ എഡിജിപിയുടെ മകള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പും ലഭിച്ചിരിക്കുന്ന തെളിവുകളും പ്രകാരം പരമാവധി 4 വര്‍ഷം വരെ ശിക്ഷ ലഭിക്കുകയുള്ളു. ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷ കിട്ടുന്ന കേസുകളില്‍ സ്ത്രീകളുടെ അറസ്റ്റ് നിര്‍ബന്ധമില്ലെന്ന് നിയമമുണ്ടെന്നാണ് പൊലീസിന്റെ വാദം. അതിനാല്‍ കേസില്‍ ശാസ്ത്രീയ തെളിവുകള്‍ കൂടി ശേഖരിച്ചശേഷം പ്രതി ചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ മതിയെന്നുമായിരുന്നു പൊലീസിന്റെ തീരുമാനം. എന്നാല്‍ അതിന് തിരിച്ചടി നേരിട്ടിരിക്കുകയാണിപ്പോള്‍.

ഗവാസ്‌കറിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി 19 ലേക്ക് മാറ്റിയതോടെ അന്വേഷണത്തിന് കൂടുതല്‍ സമയം ലഭിച്ചെന്ന് കാട്ടി എഡിജിപിയുടെ മകളുടെ അറസ്റ്റ് വൈകിപ്പിക്കാനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ പദ്ധതി. മാത്രവുമല്ല എ.ഡി.ജി.പിയുടെ മകള്‍ ഗവാസ്‌കറിനെതിരെ മോശമായി പൊരുമാറി എന്നാരോപിച്ച് നല്‍കിയ പരാതി വ്യാജമല്ലെന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമോയെന്ന് അന്വേഷിച്ചുവരികയായിരുന്നു പൊലീസ്. ഇതിനായി ഗവാസ്‌കറുമായുള്ള തര്‍ക്കത്തിന് ശേഷം സുദേഷ്‌കുമാറിന്റെ മകളും ഭാര്യയും കയറിയ ഓട്ടോക്കാരന്റെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

chandrika: