X

പൊലീസ് നീതി നിഷേധിച്ചുവെന്ന്: കൊച്ചിയില്‍ ഗതാഗതം തടഞ്ഞ് യുവതിയുടെ പ്രതിഷേധം

പൊലീസ് നീതി നിഷേധിച്ചുവെന്ന് ആരോപിച്ച് കൊച്ചിയില്‍ നടു റോഡില്‍ ഗതാഗതം തടഞ്ഞു യുവതിയുടെ പ്രതിഷേധം. പനമ്പള്ളി നഗര്‍ ജംഗ്ഷനില്‍ കഴിഞ്ഞദിവസം രാത്രിയോടെയാണ് നടക്കാവ് സ്വദേശിനി പ്രതിഷേധിച്ചത്.

തൃപ്പൂണിത്തറയിലെ തീയേറ്ററില്‍ തര്‍ക്കം ഉണ്ടായപ്പോള്‍ തിയേറ്റര്‍ ജീവനക്കാര്‍ ഉപദ്രവിച്ചെന്നും ഹില്‍പാലസ് പൊലീസ് കേസെടുക്കാതെ വിട്ടയച്ചവെന്നും യുവതി ആരോപിക്കുന്നു.

ബാരിക്കേടുകള്‍ റോഡിലേക്ക് വലിച്ചിട്ട് റോഡ് തടസ്സപ്പെടുത്തിയതോടെ വാഹന യാത്രികരും പ്രകോപിതരായി. ഇതോടെ സൗത്ത് പോലീസും വനിതാ പോലീസും സ്ഥലത്തെത്തി നടു റോഡില്‍ വച്ച് തന്നെ പരാതി എഴുതി വാങ്ങി.

webdesk11: