കേരളം ഭരിക്കുന്നത് ആര്‍.എസ്.എസ് ആണോ എന്നു പോലും സംശയിക്കുന്ന തരത്തില്‍ ആര്‍.എസ്.എസ്സിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടവരെ വേട്ടയാടി പോലീസ്. തൊണ്ണൂറോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് വിവരം. അറസ്റ്റ് ചെയ്തവരില്‍ ചിലരെ റിമാന്റ് ചെയ്തിട്ടുണ്ട്. നിരവധി പേരുടെ ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ആര്‍എസ്എസ് നേതാവായ വത്സന്‍ തില്ലങ്കേരിക്കെതിരായ പോസ്റ്റുകളാണ് പിണറായി പോലീസിനെ പ്രകോപിപ്പിച്ചത്. സോഷ്യല്‍ മീഡീയയില്‍ ആഭ്യന്തര മന്ത്രി പിണറായിയോ അതോ തില്ലങ്കേരിയോ എന്ന ആശങ്ക പലരും ഉന്നയിക്കുമ്പോള്‍ തന്നെയാണ് ഈ നടപടി.
യുവാക്കളെ വാളെടുക്കാന്‍ പ്രേരിപ്പിക്കുന്ന തില്ലങ്കേരിയുടെ പ്രസംഗം ഷെയര്‍ ചെയ്താല്‍ കേസെടുക്കുന്ന പോലീസ് വാളെടുക്കാന്‍ പ്രേരിപ്പിക്കുന്ന പ്രസംഗത്തിനെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. ആരുടെയും പരാതിയില്ലാതെ പൊലീസ് സൈബര്‍ സെല്‍ നേരിട്ടാണ് ആര്‍.എസ്.എസ് വിരുദ്ധ പോസ്റ്റുകള്‍ കണ്ടെത്തുന്നത്. സൈബര്‍ സെല്‍ അധികൃതര്‍ ഫേസ്ബുക്ക് പോസ്റ്റുകള്‍ പരിശോധിച്ച ശേഷം കേസെടുക്കാന്‍ നിര്‍ദേശം നല്‍കുകയാണ് ചെയ്യുന്നത്. ആര്‍.എസ്.എസിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്ന വിചിത്രമായ ആചാരം കേരളം ഭരിക്കുന്നവര്‍ അറിഞ്ഞിട്ടില്ല. പോലീസില്‍ ആര്‍.എസ്.എസ് സ്വാധീനമുണ്ട് എന്ന് പറഞ്ഞ് നിലവിളിക്കുകയല്ലാതെ സി.പി.എം നേതൃത്വവും കാര്യമായ ഇടപെടലുകള്‍ നടത്തുന്നില്ല.