പുതുവത്സരാഘോഷം; അറിഞ്ഞ് ആഘോഷിച്ചാല്‍ സന്തോഷത്തോടെ വരവേല്‍ക്കാം, ക്രമസമാധാനം ഉറപ്പാക്കാണമെന്ന് പോലീസ് മേധാവി
സംസ്ഥാനത്ത് പുതുവര്‍ഷ ആഘോഷ വേളയില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി പോലീസ് മേധാവി അനില്‍ കാന്ത്. പോലീസ് മേധാവിയുടെ നിര്‍ദേശം അനുസരിച്ച് ഷോപ്പിങ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡ്, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ പോലീസ് പട്രോളിങും നിരീക്ഷണവും ശക്തമാക്കും.
ആഘോഷങ്ങളോട് അനുബന്ധിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് സ്പിരിറ്റ് കടത്താനുള്ള സാധ്യത കണക്കിലെടുത്ത് വാഹന പരിശോധന കര്‍ശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ആഘോഷവേളകളില്‍ മയക്കുമരുന്ന് ഉപയോഗ സാധ്യതയുള്ളതിനാല്‍ അതിനെതിരെ ജാഗ്രത പുലര്‍ത്താനും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുതുവര്‍ഷ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന മുഴുവന്‍ പേരുടെയും വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കാനും, ആഘോഷങ്ങള്‍ രാത്രി പന്ത്രണ്ടരയോടെ അവസാനിപ്പിക്കാനും നിര്‍ദ്ദേശം നല്‍കും.
പ്രധാനമായും പുതുവര്‍ഷ ആഘോഷങ്ങള്‍ നടക്കുന്ന കോഴിക്കോട്, തിരുവനന്തപുരം നഗര പരിധികളിലും മയക്കുമരുന്ന് ഉപയോഗം മുന്‍ വര്‍ഷത്തേതിനേക്കാള്‍ കൂടിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ ആഷോഷങ്ങള്‍ ഉണ്ടായിരുന്നില്ല. ഇപ്രാവശ്യം പുതുവര്‍ഷ ആഘോഷങ്ങള്‍ കാര്യമായി തന്നെ നടക്കുമെന്നാണ അനുമാനം.