X
    Categories: indiaNews

ഓണ്‍ലൈന്‍ മാധ്യമമായ ‘ദ വയറി’നെതിരെ പോലീസ് കേസ്

ഡല്‍ഹി: ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയുടെ പരാതിയില്‍ ഓണ്‍ലൈന്‍ മാധ്യമമായ ‘ദ വയറി’നെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

സാമൂഹിക മാധ്യമ കമ്പനിയായ മെറ്റ അമിത് മാളവ്യ ആവശ്യപ്പെടുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യുന്നു എന്ന വാര്‍ത്ത ദ വയര്‍ നേരത്തേ പ്രസിദ്ധികരിച്ചിരുന്നു. മാളവ്യയുടെ സ്വാധീനം ഉപയോഗിച്ച് 700ലധികം പോസ്റ്റുകള്‍ നീക്കിയിട്ടുണ്ടെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ പരാമര്‍ശം കെട്ടിച്ചമച്ചതാണെന്ന് മെറ്റ വിശദീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ശനിയാഴ്ച നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

Test User: