X

മലപ്പുറത്ത് എം.എസ്.എഫ് മാര്‍ച്ചിന് നേരെ പോലീസ് ലാത്തിവീശി; മുപ്പതോളം പ്രവര്‍ത്തകര്‍ക്ക് പരിക്ക്

സംഘര്‍ഷത്തെ തുടര്‍ന്ന് രക്തംപുരണ്ട എം.എസ്.എഫ് പതാക ഉയര്‍ത്തി പിടിച്ച് പ്രതിഷേധിക്കുന്ന പ്രവര്‍ത്തകന്‍- ചിത്രം: അബ്ദുല്‍ ഹയ്യ്

പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. മലപ്പുറം ജില്ലാ എം.എസ്്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് ലാത്തിവീശുകയായിരുന്നു. പോലീസ് നടപടിയില്‍ മുപ്പതോളെ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായാണ് വിവരം. നാലുപേരുടെ നില ഗുരുതരമാണ്. പ്രവര്‍ത്തകര്‍ക്കു നേരെ നാലു തവണ കണ്ണീര്‍വാതക പ്രയോഗവും ഉണ്ടായി.

എംഎസ്എഫ് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽനിന്ന്

  
ലാത്തിവീശലില്‍ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ടി.പി ഹാരിസിനും, വൈസ് പ്രസിഡന്റ് റിയാസ് പുല്‍പ്പറ്റക്കും ഗുരുതരമായി പരുക്കേറ്റു. ഇവരെ പെരിന്തല്‍മണ്ണ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റി.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.എന്‍.എ.ഖാദര്‍, എം.എല്‍.എമാരായ പി.ഉബൈദുല്ല, ആബിദ് ഹുസൈന്‍ തങ്ങള്‍, ടി.വി. ഇബ്രാഹീം എന്നിവര്‍ സ്ഥലത്തെത്തി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി.

chandrika: