X
    Categories: CultureMoreViews

ഹെല്‍മറ്റ് ധരിക്കാത്തതിന് പോലീസ് ചവിട്ടി വീഴ്ത്തിയ ഗര്‍ഭിണി മരിച്ചു

ചെന്നൈ: ഹെല്‍മറ്റ് ധരിക്കാത്തതിന് പോലീസ് ചവിട്ടി വീഴ്ത്തിയ ഗര്‍ഭിണിയായ ബൈക്ക് യാത്രക്കാരി മരിച്ചു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് സംഭവം. നാലുമാസം ഗര്‍ഭിണിയായ ഉഷ എന്ന യുവതിയാണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു യുവതി. ഭര്‍ത്താവ് ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് പോലീസ് ഉദ്യോഗസ്ഥന്‍ ചവിട്ടി വീഴ്ത്തിയത്. യുവതിയെ ചവിട്ടി വീഴ്ത്തിയ കാമരാജ് എന്ന ട്രാഫ്ക് പോലീസുകാരനെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തതായി പോലീസ് അറിയിച്ചു.

പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയ ജനങ്ങള്‍ റോഡ് ഉപരോധിച്ചു. അക്രമാസക്തമായ ജനക്കൂട്ടം പോലീസ് വാഹനങ്ങള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് പോലീസ് ലാത്തിവീശി. പോലീസുകാരനെതിരെ ശക്തമായ നടപടി വേണമെന്ന് പി.എം.കെ നേതാവ് അന്‍പുമണി രാംദാസ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: