തൊഴില്‍ തട്ടിപ്പ് കേസില്‍ ബി.ജെ.പി എം.പിയുടെ മകള്‍ ഉള്‍പ്പെടെ 19 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. അസ്സമിലെ ബി.ജെ.പി എം.പി ആര്‍.പി ശര്‍മയുടെ മകള്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്.
അസം പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2016ല്‍ നടത്തിയ പരീക്ഷയില്‍ തട്ടിപ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബി.ജെ.പി എം.പിയുടെ മകള്‍ ഉള്‍പ്പെടെ പൊലീസിന്റെ വലയിലായത്. അസം സിവില്‍ സര്‍വീസ്, പൊലീസ് സര്‍വീസ് ഉള്‍പ്പെടെ വിവിധ മേഖലകളില്‍ സേവനം അനുഷ്ഠിക്കുന്ന 19 ഉദ്യോഗസ്ഥരെ പൊലീസ് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഇവരെ കയ്യെഴുത്ത് പരീക്ഷക്ക് അസം പൊലീസ് വിധേയരാക്കി. ഇവരുടെ കൈപ്പടയും ഉത്തരക്കടലാസിലെ കൈപ്പടയും ഒത്തുനോക്കിയ അധികൃതര്‍ക്ക് 19 ഉദ്യോഗസ്ഥരും പരീക്ഷ എഴുതിയിട്ടില്ലെന്ന് തെളിഞ്ഞു. ഇവരില്‍ നിന്നാണ് ബി.ജെ.പി എം.പിയുടെ മകള്‍ സര്‍ക്കാര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കൈക്കൂലി വാങ്ങിയതായി വിവരം ലഭിച്ചത്.
നേരത്തെ തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് അസം പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ രാകേഷ് പാല്‍ ഉള്‍പ്പെടെ 35 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.