തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച 124 പേര്‍ അറസ്റ്റിലായി. സെക്ഷന്‍ 144 ലംഘിച്ചതിന് ഇന്ന് 58 കേസുകളാണ് രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം സിറ്റി ഒന്ന്, കൊല്ലം സിറ്റി 20, കോട്ടയം ഒന്ന്, ഇടുക്കി 13, തൃശൂര്‍ സിറ്റി അഞ്ച്, മലപ്പുറം ആറ്, കോഴിക്കോട് സിറ്റി എട്ട്, കണ്ണൂര്‍ നാല് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
കൊല്ലം സിറ്റി 26, കോട്ടയം അഞ്ച്, ഇടുക്കി അഞ്ച്, തൃശ്ശൂര്‍ സിറ്റി 30, മലപ്പുറം 37, കോഴിക്കോട് സിറ്റി ഒന്ന്, കണ്ണൂര്‍ 20 എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1905 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 734 പേരാണ്. 78 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 8214 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് ഏഴുകേസുകളും രജിസ്റ്റര്‍ ചെയ്തു.
അതേസമയം, സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 7 മേഖലകളെ കൂടി ഹോട്ടസ്പോട്ടുകളാക്കി. കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി (7), ആതിരമ്പുഴ (15), അയ്മനം (11, 19), ചിറക്കടവ് (20), എറണാകുളം ജില്ലയിലെ ചോറ്റാനിക്കര (സബ് വാര്‍ഡ് 7, 12), പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ (സബ് വാര്‍ഡ് 13), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (9) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. അഞ്ച് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 725 ഹോട്ട് സ്പോട്ടുകളാണുള്ളത്.