X

കെ റെയിലിന് കല്ലിടുന്നതിന്റെ പേരില്‍ പോലീസ് ആറാടുകയാണ്: പി.സി വിഷ്ണുനാഥ്

സംസ്ഥാനത്ത് കെ റെയില്‍ കല്ലിടലിന്റെ പേരില്‍ പോലീസ് ആറാടുകയാണെന്ന് പി സി വിഷ്ണുനാഥ് എം എല്‍ എ. പോലീസ് അഴിഞ്ഞാടുകയാണ്. കുട്ടികളുടെ മുന്നില്‍ വെച്ച് മാതാപിതാക്കളെ മര്‍ദ്ദിക്കുന്നു. വയോധികരെ പോലും വെറുതെ വിടുന്നില്ല. ഇത് എന്ത് ആഘാതപഠനമാണ് അടിയന്തര പ്രമേയത്തില്‍ പി സി വിഷ്ണുനാഥ് എം എല്‍ എ ചോദിച്ചു.

കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാനം ഉടനീളം പ്രതിഷേധം നടക്കുകയാണ്. എന്നാല്‍ ആ പ്രതിഷേധത്തെ അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും മൃഗീയവുമായാണ് സര്‍ക്കാറും പോലീസും നേരിടുന്നതെന്ന് പ്രമേയാവതരണം നടത്തിയ പി സി വിഷ്ണുനാഥ് ആരോപിച്ചു.

സമ്പന്ന വര്‍ഗ്ഗത്തിന്റെ താല്പര്യം സംരക്ഷിക്കാനാണ് ഈ പദ്ധതിയന്നും കേ റെയില്‍ ആര് ആവശ്യപ്പെട്ട പദ്ധതിയാണെന്നും പി സി വിഷ്ണുനാഥ് ചോദിച്ചു. ലോകസമാധാനത്തിന് രണ്ടുകോടിയും മലയാളികളുടെ സമാധാനം കളയാന്‍ 2000 കോടിയും എന്നിങ്ങനെ പരോക്ഷമായി എംഎല്‍എ പദ്ധതിയെ വിമര്‍ശിച്ചു.

Test User: