തിരുവനന്തപുരം: ഒടുവില്‍ പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി. പൊലീസ് നിയമ ഭേദഗതി തല്‍ക്കാലം നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. 118 എ നടപ്പാക്കേണ്ടതില്ലെന്ന സിപിഎം സെക്രട്ടേറിയറ്റില്‍ തീരുമാനിക്കുകയായിരുന്നു. അന്തിമ തീരുമാനം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി. കേന്ദ്ര നേതൃത്വം ഭേദഗതി തിരുത്താന്‍ ആവശ്യപ്പെടുകയും പെട്ടെന്ന് തീരുമാനം പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.
നേരത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന പൊലീസ് നിയമഭേദഗതി പുനഃപരിശോധിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. എതിര്‍പ്പുകളും ആശങ്കകളും മുഖവിലക്കെടുത്താണെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രതിപക്ഷത്തിനു പുറമെ, പാര്‍ട്ടിയിലും മുന്നണിയിയിലും നിന്നടക്കം ശക്തമായ വിമര്‍ശനങ്ങള്‍ പൊലീസ് നിയമ ഭേദഗതിക്കെതിരെ ഉയര്‍ന്നിരുന്നു.