X

പോഗ്ബക്ക് പിഴച്ചു; റൂബന്‍ നെവസിന്റെ മിന്നും ഗോളില്‍ യുണൈറ്റഡിനെ സമനിലയില്‍ തളച്ച് വോള്‍വ്‌സ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ സമനിലയില്‍ കുരുക്കി വോള്‍വ്‌സ്. ആദ്യ പകുതിയില്‍ തന്നെ ലീഡ് നേടിയ യുണൈറ്റഡിനൊപ്പമെത്താന്‍ വോള്‍വ്‌സിന് രണ്ടാ പകുതി വരെ കാത്തിരിക്കേണ്ടി വന്നു. 27ാം മിനിറ്റില്‍ ആന്തണി മാര്‍ഷ്യലിലൂടെ യുണൈറ്റഡാണ് ആദ്യം മുന്നിലെത്തിയത്. 55ാം മിനിറ്റില്‍ ബോക്‌സിന് പുറത്ത് നിന്നുള്ള ഷോട്ട് വലയിലെത്തിച്ച് റൂബന്‍ നെവസ് വോള്‍വ്‌സിനെ ഒപ്പമെത്തിച്ചു.
ഇരു ടീമുകളും വിജയത്തിനായി പൊരുതുന്നതിനിടെ 67ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി യുണൈറ്റഡിന് പ്രതീക്ഷ നല്‍കിയതാണ്. പക്ഷേ പോള്‍ പോഗ്ബയുടെ കിക്ക് റൂയി പട്രീസിയോ എളുപ്പത്തില്‍ രക്ഷപ്പെടുത്തി.

Test User: