കവിയും വിപ്ലവഗായകനുമായ ഗദ്ദര്‍ (75 ) അന്തരിച്ചു. രോഗബാധിതനായി ചികിത്സയില്‍ കഴിയവെ ഹൈദരബാദ് അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.ഗുമ്മാടി വിട്ടല്‍ റാവു എന്നാണ് അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ പേര്.തെലങ്കാനയിലെ പിന്നോക്ക ജാതിക്കാരുടെയും ദലിതരുടെയും അവകാശങ്ങൾക്ക് വേണ്ടി പോരാടിയ ഗദ്ദര്‍ തന്‍റെ ഗാനങ്ങളിലൂടെ ശബ്ദമില്ലാത്തവരുടെ ശബ്ദമായിമാക്കുകയായിരുന്നു.ഗദ്ദറിന്റെ പെട്ടെന്നുള്ള വിയോഗത്തിൽ തെലങ്കാനയിലെ നിരവധി നേതാക്കൾ ദുഃഖം രേഖപ്പെടുത്തി
കവിയും വിപ്ലവ ഗായകനുമായ ഗദ്ദര്‍ അന്തരിച്ചു
Tags: gaddhar passedaway