കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന ഏഴ് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ മനു,.ദീപു,.ലൈജു,.ശ്യാം,.കിരണ്‍,.വിഷ്ണു,.സുജിത്ത് എന്നിവരെയാണ് പുനലൂര്‍ ഡി.വൈ.എസ്.പി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. അറസ്റ്റിലായവരില്‍ ദീപു പഞ്ചായത്ത് അംഗമാണെന്ന് പൊലീസ് അറിയിച്ചു. കുരീപ്പുഴയെ ആക്രമിച്ച സംഭവത്തില്‍ 15 ഓളം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് പൊലീസിന്റെ അടിയന്തര നടപടി. സംഭവത്തെ ഗൗരവമായി കണ്ട് ഊര്‍ജിതമായ അന്വേഷണം നടത്തണമെന്ന നിര്‍ദ്ദേശം കൊല്ലം റൂറല്‍ എസ്.പിക്കാണ് നല്‍കിയിട്ടുള്ളത്. പ്രതികളെല്ലാം ഒളിവില്‍ പോയതായി പൊലീസ് അറിയിച്ചിരുന്നു.
വടയമ്പാടി സമരത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ അമ്പതാം വാര്‍ഷികത്തിന്റെ സമാപന സമ്മേളനം കഴിഞ്ഞപ്പോഴായിരുന്നു കയ്യേറ്റം.
ഇന്ത്യയിലെ വര്‍ഗ്ഗീയതയെക്കുറിച്ചും മറ്റും ഉദ്ഘാടന പ്രസംഗത്തില്‍ കുരീപ്പുഴ സംസാരിച്ചതില്‍ പ്രകോപിതരായാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ് കവി കാറില്‍ കയറിപ്പോഴായിരുന്നു കാറിനടുത്തെത്തിയ അക്രമികള്‍ കാറിന്റെ ഡോര്‍വലിച്ച് തുറന്ന് ആക്രമിക്കുകയായിരുന്നു.