പോക്‌സോ കേസില്‍ എരുമേലി കണ്ണിമല കൊച്ചുപറമ്പില്‍ വീട്ടില്‍ കെ.കെ ചന്ദ്രനെ(52) എരുമേലി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പ്രതി പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയുടെ വീടിന് സമീപത്ത് നിന്ന്് നഗ്നത പ്രദര്‍ശനം നടത്തുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് ഇയാളെ പിടികൂടുകയായിരുന്നു.
എരുമേലി എസ്.എച്ച്.ഒ അനില്‍കുമാര്‍ വി.വി, എസ്.ഐ ശാന്തി കെ.ബാബു, അബ്ദുല്‍ അസീസ്, സി.പി.ഒമാരായ സിജി, രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.