പോക്സോ കേസില്‍ ഒളിവില്‍ പോയിരുന്ന സിനിമാതാരം കൂട്ടിക്കല്‍ ജയചന്ദ്രനെ പൊലീസ് ചോദ്യം ചെയ്യ്ത് വരുന്നു. കേസുമായി സഹകരിക്കണമെന്ന സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് താരം അഭിഭാഷകന്‍ മുഖേന കോഴിക്കോട് കസബ പൊലീസിന് മുന്നില്‍ ഹാജരാവുകയായിരുന്നു. കേസില്‍ താരത്തിന്റെ അറസ്റ്റ് അടുത്ത മാസം 28-ാം തീയതി വരെ സുപ്രീംകോടതി തടഞ്ഞു.
മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കുന്നതുവരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസിലൂടെ നിര്‍ദേശം ല്‍കിയിരുന്നു. അന്വേഷണവുമായി സഹകരിക്കാമെന്ന് കൂട്ടിക്കല്‍ ജയചന്ദ്രന്‍ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. പിന്നാലെ സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനായി താരം ഹാജരാവുകയായിരുന്നു.
2024 ജൂണിലാണ് നാലു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചുവെന്ന കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ കേസെടുത്തത്. എന്നാല്‍ സ്വത്തു തര്‍ക്കവുമായി ബന്ധപ്പെട്ട് തനിക്കെതിരെ യുവതി വ്യാജ പരാതി നല്‍കുകയായിരുന്നു എന്ന് കൂട്ടിക്കല്‍ ജയചന്ദ്രന്‍ പറഞ്ഞിരുന്നു.
നേരത്തെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളിയിരുന്നു. തുടര്‍ന്നാണ് താരം സുപ്രീംകോടതിയെ സമീപിച്ചത്.