തിരുവനന്തപുരം: സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം അണ്ടൂര്‍ക്കോണം അരിയോട്ടുകോണം കോണത്തുവീട്ടില്‍ മനു (37) ആണ് പിടിയിലായത്. ഒന്നര മാസം മുമ്പ് പരിചയപ്പെട്ട പെണ്‍കുട്ടിയെ തിരുവനന്തപുരത്തെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് കുന്നിക്കോട് പോലീസ് നടത്തിയ അന്വേഷണത്തില്‍ പോത്തന്‍കോട്ടു നിന്നാണ് ഇരുവരെയും പിടികൂടിയത്.പെണ്‍കുട്ടിയെ കൊല്ലം കരിക്കോട്ടുള്ള മഹിളാമന്ദിരത്തിലേക്കു മാറ്റി.
പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.