X

പോക്‌സോ കേസ്; മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു

പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ കോടതി വെറുതെ വിട്ടു. പെരുമ്പാവൂര്‍ അതിവേഗ കോടതിയുടെതാണ് നടപടി. അതിജീവിതയെ പീഡിപ്പിക്കാന്‍ കൂട്ടുനിന്നു എന്നായിരുന്നു മോന്‍സണെതിരെയുള്ള കുറ്റം. കേസിലെ ഒന്നാംപ്രതി ജോഷി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

ജോഷിയുടെ ശിക്ഷ ഉച്ചക്ക് ശേഷം പ്രഖ്യാപിക്കും. മോന്‍സണ്‍ രണ്ടാം പ്രതിയായതിനാലാണ് വെറുതെ വിട്ടത്.  കേസില്‍ കുറ്റവിമുക്തനായെങ്കിലും മോന്‍സണ്‍ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്.

webdesk17: