മലപ്പുറം: പോക്‌സോ കേസില്‍ മലപ്പുറം എം.ഡി.സി ബാങ്ക് ജീവനക്കാരനും പെണ്‍സുഹൃത്തും അറസ്റ്റില്‍. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ക്ലര്‍ക്ക് അലി അക്ബര്‍ ഖാന്‍ (39) ആണ് പിടിയിലായത്.ഇയാളുടെ പെണ്‍ സുഹൃത്തിന്റെ മകളായ 11 വയസുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. തിരുവനന്തപുരത്ത് സ്‌കൂളില്‍ പഠിക്കുന്ന കുട്ടി പഠനത്തില്‍ പിന്നോക്കം പോയതിനെ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡനം പുറത്തായത്.
അമ്മയുടെ അറിവോടെയായിരുന്നു പീഡനം. ഇതിനെ തുടര്‍ന്നാണ് പെണ്‍ സുഹൃത്തിനെയും പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് അലി അക്ബറിനെ അറസ്റ്റ് ചെയ്തത്. പെണ്‍ സുഹൃത്തിനെ എറണാകുളത്ത് വെച്ചുമാണ് പിടികൂടിയത്