കണ്ണൂരില്‍ തളിപ്പറമ്പില്‍ പോക്‌സോ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍. മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി രമേശനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. കേസില്‍ മറ്റൊരു ബ്രാഞ്ച് സെക്രട്ടറിക്കും പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു.
തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വിദ്യാര്‍ഥിയാണ് പീഡനത്തിനിരയായത്. ഇന്നലെ വൈകുന്നേരം മുയ്യത്തുവെച്ചായിരുന്നു സംഭവം. മറ്റ് വിദ്യാര്‍ത്ഥിക്കും രമേശന്റെ ഭാഗത്തുനിന്ന് ഇത്തരം മോശം അനുഭവം നേരിട്ടിട്ടുണ്ടെന്നാണ് വിവരം.
പീഡനത്തിനിരയായ വിദ്യാര്‍ത്ഥിയുടെ ഫോണില്‍ നിന്നും രമേശനെ ഇവര്‍ വിളിച്ചു. രമേശന്‍ സ്ഥലത്തെത്തിയതോടെ കുട്ടികള്‍ ഇയാളെ മര്‍ദിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ രക്ഷിതാക്കളെ വിവരമറിയിച്ചു.
രമേശനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇന്ന് രാവിലെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.