X

പോക്സോ കേസ്: ബി.ജെ.പി മുൻ മുഖ്യമന്ത്രി ​യെദിയൂരപ്പയെ സി.ഐ.ഡി മൂന്ന് മണിക്കൂർ ചോദ്യം ചെയ്തു

പോക്സോ കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പയെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (സി.ഐ.ഡി) 3 മണിക്കൂറോളമാണ് ചോദ്യം ചെയ്തതത്.ഹൈകോടതി ജാമ്യവ്യവസ്ഥയനുസരിച്ച് തിങ്കളാഴ്ച 81കാരനായ യെദിയൂരപ്പ സിഐഡി മുമ്പാകെ ഹാജരായി.

വാര്‍ധക്യം,മുന്‍ മുഖ്യമന്ത്രിയായ പ്രമുഖ വ്യക്തി എന്നീ പരിഗണനകളോടെ യെദിയൂരപ്പയുടെ അറസ്റ്റ് ഹൈകോടതി വിലക്കിയിരുന്നു. പോക്സോ നിയമപ്രകാരമുള്ള വകുപ്പും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ലൈംഗികാതിക്രമം സംബന്ധിച്ച വകുപ്പുകളും യെദിയൂരപ്പക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രതിയുടെ വസതിയില്‍ 17 വയസ്സുള്ള തന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സ്ത്രീ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്. 54 കാരിയായ പരാതിക്കാരി ശ്വാസകോശ അര്‍ബുദം ബാധിച്ച് കഴിഞ്ഞ മാസം മരിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അവരുടെ മകന്‍ കോടതിയെ സമീപിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്ന് മാസമായിട്ടും അന്വേഷണത്തില്‍ പുരോഗതി ഉണ്ടായിട്ടില്ലെന്ന് മകന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

webdesk13: