പോക്സോ അതിജീവിതയെ കൊല്ലാന്‍ ശ്രമിച്ച കേസ്; സുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ചോറ്റാനിക്കരയില്‍ പോക്സോ അതിജീവിതയെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ തലയോലപ്പറമ്പ് സ്വദേശി അനൂപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ബലാത്സംഗം, വധശ്രമം എന്നീ വകുപ്പുകളാണ് നിലവില്‍ ചുമത്തിയിരിക്കുന്നത്. അതിജീവിതയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അതേസമയം പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. നിലവില്‍ വെന്റിലേറ്ററിലാണ് പെണ്‍കുട്ടി.

എതിര്‍പ്പ് അറിയിച്ചിട്ടും അനൂപ് പലപ്പോഴും വീട്ടില്‍ വരാറുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു. ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നതായും ഇയാളുടെ ഭീഷണിയെ തുടര്‍ന്ന് താമസം മാറുകയായിരുന്നെന്നും അമ്മ പറഞ്ഞു.

പ്രതി പെണ്‍കുട്ടിയുടെ വീട്ടില്‍ സ്ഥിരമായി വരാറുണ്ടായിരുന്നുവെന്ന് നാട്ടുകാരും പറയുന്നു. പെണ്‍കുട്ടിയുടെ അയല്‍വാസികളെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

കട്ടിലിന് താഴെ കിടക്കുന്ന നിലയില്‍ അതീവ ഗുരുതരാവസ്ഥയിലാണ് പെണ്‍കുട്ടിയെ ബന്ധുു കണ്ടെത്തിയത്.

പൊലീസ് സംഭവസ്ഥലത്തെത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

 

 

webdesk17:
whatsapp
line