സ്മാര്‍ട് ഫോണ്‍ പ്രേമികളെ അത്ഭുതപ്പെടുത്തുന്ന സവിശേഷതകളുമായി പോക്കോ എക്‌സ് 3 ഇന്ത്യയില്‍ അവതരിപ്പിച്ചു. 120 ഹേര്‍ട്‌സ് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 732 ജി സോസി, ക്വാഡ് ക്യാമറ തുടങ്ങിയവയാണ് ഈ മോഡലിലെ പ്രധാന സവിശേഷത.
ഫ്‌ളിപ്കാര്‍ട്ട് വഴിയാണ് ഇന്ത്യയില്‍ ഫോണ്‍ വില്‍പനക്കെത്തുന്നത്. ആറ് ജിബി റാം 64 ജിബി റോം മോഡലിന് 16,999 രൂപയാണ് വില. ആറ് ജിബി റാം 128 ജിബി റോം ഉള്ള മിഡ് വേരിയന്റ് 18,499 രൂപക്ക് ലഭിക്കും. ആറ് ജിബി റാം 256 ജിബി റോം ഉള്ള മോഡലിന് 19,999 രൂപയാണ് വില. സെപ്റ്റംബര്‍ 29 മുതല്‍ ഫോണ്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ലഭ്യമാണ്.
ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് ഇഎംഐകള്‍ക്ക് അഞ്ച് ശതമാനം കിഴിവ്, ഫ്‌ളിപ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡില്‍ അഞ്ച് ശതമാനം ക്യാഷ്ബാക്ക് എന്നിവ ഉള്‍പ്പെടെയുള്ള ഓഫറുകള്‍ ലഭ്യമാണ്.