പിഎന്‍ബി തട്ടിപ്പ്: വിപുല്‍ അംബാനിയും അറസ്റ്റില്‍

ന്യുഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ (പിഎന്‍ബി) നടന്ന 11,400 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടു നീരവ് മോദിയുടെ വജ്രാഭരണ കമ്പനിയായ ഫയര്‍ സ്റ്റാറിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ വിപുല്‍ അംബാനി ഉള്‍പ്പടെ അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തു.

മറ്റുള്ളവര്‍ നീരവ് മോദിയുടെ സ്ഥാപനത്തിലെ ജീവനക്കാരാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ ധീരുഭായ് അംബാനിയുടെ സഹോദരപുത്രനാണ് വിപുല്‍. 11,400 കോടിയുടെ വായ്പാ തട്ടിപ്പാണ് രാജ്യത്തെ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ബാങ്കിലെ ജീവനക്കാരെയായിരുന്നു അറസ്റ്റ് ചെയ്തത്.

AddThis Website Tools
chandrika:
whatsapp
line