അമൃത്സര്‍: പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ മുന്‍മന്ത്രിയും ബിജെപി നേതാവുമായ തിക്ഷാന്‍ സൂദിന്റെ വീടിന് മുന്നില്‍ ചാണകം നിക്ഷേപിച്ചു. കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ട്രാക്ടര്‍ ട്രോളിയില്‍ കയറ്റിക്കൊണ്ടുവന്ന് ചാണകം വീടിനു മുന്നില്‍ നിക്ഷേപിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന ആളുകളാണ് വീടിനു മുന്നില്‍ ചാണകം കൊണ്ടുവന്നിട്ടതെന്നാണ് ബിജെപി നേതാവിന്റെ ആരോപണം.
അതേസമയം, കര്‍ഷകരെ അധിക്ഷേപിച്ചുകൊണ്ട് തിക്ഷാന്‍ സൂദ് രംഗത്തുവന്നിരുന്നു. കര്‍ഷകര്‍ക്ക് നിയമങ്ങളെക്കുറിച്ച് ഒരു ധാരണയും ഇല്ലെന്നും ടൂറിനായാണ് ഇവര്‍ ഡല്‍ഹി അതിര്‍ത്തിയില്‍ എത്തിയതെന്നുമായിരുന്നു ആരോപണം.