പ്രധാനമന്ത്രിയെ വധിക്കുമെന്ന ഭീഷണിക്കത്ത് എഴുതിയ കതൃക്കടവ് സ്വദേശി സേവ്യറിനെ പോലീസ് അറസ്റ്റ് ചെയ്തു.വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ഇയാൾ ജോണിയുടെ പേരിൽ കത്ത് എഴുതുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.കൈയ്യക്ഷരം ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കത്തിന് പിന്നിൽ സേവ്യറാണെന്ന് ജോണി ഇന്നലെ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് സേവ്യറാണ് പ്രതിയെന്ന് കണ്ടെത്തിയത്.
പ്രധാനമന്ത്രിയെ വധിക്കുമെന്ന ഭീഷണിക്കത്ത് എഴുതിയ സേവ്യർ അറസ്റ്റിൽ
Tags: 'pm narendra modi'Arrest
Related Post