X

പി.എം.എസ്.എ പൂക്കോയ തങ്ങള്‍ വിദ്യാകിരണം സ്‌കോളര്‍ഷിപ്പ്

മലപ്പുറം: കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ ഉന്നതവിദ്യാഭ്യാസ ശാക്തീകരണത്തിനായി മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി.എം.എസ്.എ അക്കാദമി ഈ വര്‍ഷം പത്താം ക്ലാസ്സ് പരീക്ഷ എഴുതിയ കുട്ടികള്‍ക്കായി പൂക്കോയ തങ്ങള്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് 2024-2025 പ്രഖ്യാപിച്ചു. പി.എം.എസ്.എ അക്കാദമി ഒരുക്കുന്ന +1, +2 പഠന സൗകര്യത്തിനാണ് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പി.എം.എസ്.എ അക്കാദമി മെയ് അഞ്ചിന് പത്താം ക്ലാസിലെ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി വിഷയങ്ങളെ അടിസ്ഥാനമാക്കി നടത്തുന്ന ഒരു മണിക്കൂര്‍ (60 ചോദ്യങ്ങള്‍) പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഒന്നാം റാങ്കുകാര്‍ക്ക് 10,000 രൂപയും പ്ലസ് വണ്‍, പ്ലസ് ടൂ പഠനത്തിന് നൂറു ശതമാനം സ്‌കോളര്‍ഷിപ്പും മെഡലും സര്‍ട്ടിഫിക്കറ്റും ലഭിക്കും. രണ്ട്, മൂന്ന് റാങ്കുകാര്‍ക്ക് 5000 രൂപയും പ്ലസ് വണ്‍, പ്ലസ് ടൂ പഠനത്തിന് നൂറു ശതമാനം സ്‌കോളര്‍ഷിപ്പും മെഡലും സര്‍ട്ടിഫിക്കറ്റും ലഭിക്കും. നാല് മുതല്‍ അമ്പത് റാങ്കുകാര്‍ക്ക് 50% പഠന സ്‌കോളര്‍ഷിപ്പും മെഡലും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

51 മുതല്‍നൂറു റാങ്കുകാര്‍ക്ക് 30% സ്‌കോളര്‍ഷിപ്പും സര്‍ട്ടിഫിക്കറ്റും ലഭിക്കും. 101 മുതല്‍ 1000 റാങ്കുകാര്‍ക്ക് 25% സ്‌കോളര്‍ഷിപ്പും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ലിസ്റ്റില്‍ വരുന്ന എസ്.സി /എസ്.ടി വിദ്യാര്‍ഥികള്‍ക്ക് 50%, ഒ.ബി.സി/എന്‍.സി.എല്‍ വിദ്യാര്‍ഥികള്‍ക്ക് 30%, പി.ഡബ്ലിയു.ഡി വിദ്യാര്‍ഥികള്‍ക്ക് 30%, സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 20% പൊലിസ്, സൈനികര്‍, നാവികസേന ആശ്രിതര്‍ക്ക് 50% എന്നിങ്ങനെയാണ് മറ്റ് സ്‌കോളര്‍ഷിപ്പുകള്‍.
8590940411 നമ്പര്‍ മുഖേനയും, േേവു:െ//യശ.േഹ്യ/ഢശറ്യമസശൃമിമാ2024 ലിങ്ക് വഴിയും അപേക്ഷിക്കാം. പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സഹീര്‍ കാലടി എന്നിവര്‍ പങ്കെടുത്തു.

 

webdesk14: