X

റഫാല്‍ കരാര്‍: പി.എം.ഒ ഇടപെട്ടെന്ന് റിപ്പോര്‍ട്ട്: ഫയലില്‍ എഴുതിയിരുന്നുവെന്ന് പ്രതിരോധ സെക്രട്ടറി

ന്യൂഡല്‍ഹി: റാഫേല്‍ അഴിമതിയില്‍ ഫ്രഞ്ച് സര്‍ക്കാരുമായി പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതില്‍ പ്രതിരോധ മന്ത്രാലയം വിയോജിപ്പറിയിച്ചിരുന്നെന്നാണ് ഒരു ദേശീയ മാദ്ധ്യമമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സമാന്തര വിലപേശല്‍ ശ്രമത്തിന് ഉദ്യോഗസ്ഥര്‍ എതിര്‍പ്പറിയിച്ചിരുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെയും ഇന്ത്യന്‍ സംഘത്തിന്റെയും നിലപാടുകളെ ദുര്‍ബലപ്പെടുത്തുന്നതായിരുന്നു പി.എം.ഒ യുടെ ഇടപെടല്‍.

പ്രതിരോധ മന്ത്രാലയത്തിന്റെ നടപടികളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നത് ഒഴിവാക്കണമെന്ന് സെക്രട്ടറി ജി. മോഹന്‍കുമാര്‍ ഫയലില്‍ കുറിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഇതുമായി ബന്ധപ്പെട്ട് ഫയലില്‍ എഴുതിയിരുന്നെന്നും, എന്നാല്‍ പശ്ചാത്തലെ ഓര്‍മ്മയില്ലെന്നും മോഹന്‍കുമാര്‍ പറഞ്ഞു. മുന്‍ പ്രതിരോധ സെക്രട്ടറിയാണ് മോഹന്‍ കുമാര്‍.

ഫ്രഞ്ച് സര്‍ക്കാരുമായി പി.എം.ഒ സമാന്തര ചര്‍ച്ച് നടത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനെ മോഹന്‍ കുമാര്‍ എതിര്‍ത്തിരുന്നു. 2015ല്‍ പ്രതിരോധ സെക്രട്ടറി എഴുതിയ കത്ത് ഒരു ദേശീയ മാദ്ധ്യമമാണ് പുറത്തുവിട്ടത്. സമാന്തര ചര്‍ച്ചകള്‍ ദോഷമെന്നായിരുന്നു കത്തിലെ പരാമര്‍ശം. കരാറിലൂടെ ആര്‍ക്കും നേട്ടമുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

chandrika: