കൊച്ചിയിലെ റോഡ് ഷോക്കിടെ തുറന്ന ഡോറിൽ തൂങ്ങി യാത്ര നടത്തി പ്രധാനമന്ത്രി ഗതാഗത നിയമം തെറ്റിച്ചു എന്നാരോപിച്ച് പരാതി.തിരുവില്വാമല സ്വദേശി ജയകൃഷ്ണനാണ് ഡിജിപിക്കും മോട്ടോർ വാഹന വകുപ്പിനും പരാതി നല്‍കിയിരിക്കുന്നത്.ഡ്രൈവറുടെ കാഴ്ച മറയ്ക്കും വിധം ഗ്ലാസ് പൂക്കൾ കൊണ്ട് മറച്ചുവെന്നും പരാതിയില്‍ പറയുന്നു. നിയമം എല്ലാവർക്കും ബാധകമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ നടപടി വേണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെടുന്നു
കൊച്ചിയിലെ റോഡ് ഷോക്കിടെ തുറന്ന ഡോറിൽ തൂങ്ങി യാത്ര നടത്തി ; പ്രധാനമന്ത്രിക്കെതിരെ പരാതി

