ഈ മാസം 24ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൈസ്തവ മത മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ച്ചക്കായി ഒന്‍പത് സഭകളുടെ പ്രതിനിധികള്‍ക്ക് ക്ഷണം നല്‍കി. സീറോ മലബാര്‍, മലങ്കര, ലത്തീന്‍, ഓര്‍ത്തഡോക്‌സ്, യാക്കോബായ, മര്‍ത്തോമ, രണ്ട് ക്‌നാനായ സഭകള്‍, കല്‍ദായ, ക്‌നാനായ കത്തോലിക്ക സഭ, ക്‌നാനായ യാക്കോബായ സഭ, പൗരസ്ത്യ സിറിയന്‍ കല്‍ദായ സഭ തുടങ്ങിയ സഭകളുമായാണ് കൂടിക്കാഴ്ച നടത്തുക.