വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധനം ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധി ദൗര്‍ഭാഗ്യകരമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് പി.എം.എ സലാം. ഇത് വസ്ത്ര സ്വാതന്ത്ര്യത്തിലേക്ക് കടന്നു കയറുന്നതാണെന്നും പറഞ്ഞു. ലോകം മുഴുവന്‍ ഹിജാബ് അംഗീകരിക്കുന്നുണ്ടെന്നും യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും ഹിജാബ് ധരിച്ച് ജോലി ചെയ്യാമെന്നും സലാം പറഞ്ഞു. കര്‍ണാടകയിലേത് മതപരമായ അവകാശങ്ങിലേക്കുളള കടന്നുകയറ്റമാണ്. നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് ഇപ്പോളും വിശ്വാസമുണ്ട്. ഹിജാബ് വിധിക്കെതിരെ നിയമ സാധ്യതകള്‍ തേടുമെന്ന് പി.എം.എ സലാം പറഞ്ഞു.
- 3 years ago
Test User