X

കര്‍ണാടക വിധി; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കര്‍ണാടക വിധിയില്‍ സഭയില്‍ കോണ്‍ഗ്രസ് നേടിയ ചരിത്ര വിജയത്തിനു ശേഷം
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

കര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രി യെദ്യൂരപ്പക്കും ബിജെപിക്കും നേരിട്ട തിരിച്ചടിയില്‍ പ്രതികരിച്ച് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ണ്ണാടകയില്‍ എം.എല്‍.എമാരെ കൈക്കലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടതും അധികാരപ്പെടുത്തിയതും എങ്ങനെയെന്ന് എല്ലാവരും വ്യക്തമായി കണ്ടുകഴിഞ്ഞു. രാജ്യത്ത് പടരുന്ന അഴിമതിക്കെതിരെ പോരാടുമെന്ന് പ്രധാനമന്ത്രി പ്രചരിപ്പിക്കുന്ന ആശയം തികച്ചും കള്ളമാണ്, രനാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സഭയിലേറ്റ പരാജയത്തിന് ശേഷം യെദ്യൂരപ്പയും ബിജെപി എംഎല്‍എമാരും ദേശീയഗാനത്തെ അപമാനിച്ചതിനെ വിമര്‍ശിച്ചും രാഹുല്‍ രംഗത്തെത്തി. കര്‍ണ്ണാടക നിയമസഭയിലെ നടന്ന ബിജെപിയുടെ കടുത്ത കളികള്‍ക്ക് ശേഷം ദേശീയഗാനത്തിനിടയില്‍ ബി.ജെ.പി എം.എല്‍.എമാരും സ്പീക്കറും സഭ വിടാന്‍ തീരുമാനിച്ചതിനെ സംബന്ധിച്ച് എന്താണ് അഭിപ്രായമെന്നും രാഹുല്‍ ചോദിച്ചു.കര്‍ണ്ണാടകയില്‍ നടന്നത് ബിജെപിക്കും ആര്‍എസ്എസിനും പാഠമായിരിക്കട്ടെയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

കര്‍ണ്ണാടക വിധാന്‍ സഭയില്‍ നടന്ന കാര്യങ്ങള്‍ക്കൊടുവില്‍ ദേശീയ ഗാനം തുടങ്ങുന്നതിന് മുന്‍പേ ബിജെപി എംഎല്‍എ മാരും സ്പീക്കറും ഏഴുന്നേറ്റ് പോവുന്നത് നിങ്ങളൊക്കെ കണ്ടോ എന്ന് ചോദിച്ചാണ് രാഹുല്‍ ഗാന്ധി പത്രസമ്മേളനം തുങ്ങിയത്. അധികാരത്തിന്റെ ബലത്തില്‍ സംവിധാനങ്ങളെ തകര്‍ക്കുന്ന, ആരെയും അപമാനിക്കാമെന്ന ഇത്തരം മനോഭാവങ്ങള്‍ക്കെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയാലും അമിത്ഷായാലും ആര്‍എസ്എസിനാലും അപമാനിക്കപ്പെടാത്ത ഒരു ഭരണഘടനാ സ്ഥാപനവും രാജ്യത്തില്ലന്ന് രാഹുല്‍ പറഞ്ഞു. പതിവ് രീതിയില്‍ നിന്ന് വിഭിന്നമായി ബിജെപിയെ കടന്നാക്രമിച്ചാണ് രാഹുല്‍ ഗാന്ധി സംസാരിച്ചത്. നിങ്ങളുടെ അഹങ്കാരത്തിന് ഒരു പരിധിയുണ്ടന്നന്നാണ് ബിജെപിയോടും ആര്‍എസ്എസിനോടും പറയാനുള്ളത്. കര്‍ണ്ണാടകയില്‍ നിന്ന് അവര്‍ ഒരു പാഠം പഠിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കെതിരെ പോരാടുന്നു എന്നവകാശപ്പെടുന്ന പ്രധാനമന്ത്രിയുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും എംഎല്‍എമാരെ പണം കൊടുത്ത് സ്വന്തം പക്ഷത്താക്കാന്‍ നോക്കിയതന്ന് രാജ്യത്തെ യുവാക്കള്‍ മനസിലാക്കണം. പ്രധാനമന്ത്രി അഴിമതിക്കെതിരെ പോരാടുന്നു എന്നത് ശുദ്ധ കള്ളത്തരമാണ്. അദ്ദേഹം തന്നെയാണ് വലിയ അഴിമതിയെന്നും രാഹുല്‍ പറഞ്ഞു. ദില്ലിയില്‍ നിന്ന് കിട്ടിയ സമ്മതത്തോടെയാണ് എംഎല്‍ എ മാരെ വിലക്ക് വാങ്ങാന്‍ ശ്രമമുണ്ടായ തന്നും രാഹുല്‍ ആരോപിച്ചു.

chandrika: