X

‘കാനം ആദര്‍ശ പ്രസംഗം നിര്‍ത്തണം. പൊലിഞ്ഞു പോയ രണ്ടു വിലപ്പെട്ട ജീവനുകള്‍ക്ക് സമാധാനം പറഞ്ഞിട്ടു മാത്രം മതി, ഇനി കാനത്തിന്റെ ആദര്‍ശ പ്രഘോഷണം..’; പി.എം സാദിഖ് അലി

തൃശൂര്‍: എം.എസ്.എഫ് പ്രവര്‍ത്തകന്‍ മണ്ണാര്‍ക്കാട് സഫീര്‍ വധത്തില്‍ സി.പി.ഐക്കെതിരെ വിമര്‍ശനവുമായി ലീഗ് നേതാവ് പി.എം സാദിഖ് അലി. പാര്‍ട്ടി അണികള്‍ കൊല്ലും കൊലപാതകവും നടത്താന്‍ വല്യേട്ടന് പഠിക്കുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് കാനം രാജേന്ദ്രനെന്ന് സാദിഖലി പറഞ്ഞു. ആളാവാന്‍ വേണ്ടിയാണ് കാനം തങ്ങളെ എതിര്‍ക്കുന്നതെന്നാണ് സി.പി.എം പറയുന്നത്. അതല്ലെന്ന് തെളിയിക്കാനുള്ള ബാധ്യത സി.പി.ഐ സെക്രട്ടറിക്കുണ്ടെന്നും സാദിഖലി കൂട്ടിച്ചേര്‍ത്തു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കാനം ആദര്‍ശ പ്രസംഗം നിര്‍ത്തണം.

സ്വന്തം പാര്‍ട്ടി ഗുണ്ടകള്‍
മണ്ണാര്‍ക്കാട്ട് ഒരു എം.എസ്.എഫ് നേതാവിനെ കുത്തി കൊന്നതിനും പുനലൂരില്‍ ഒരു പ്രവാസിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതിനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉത്തരം പറയണം.
സി.പി.എം. ജീര്‍ണ്ണതക്കെതിരെ വലിയ വായില്‍ സംസാരിക്കുന്നയാളാണ് കാനം.
പാര്‍ട്ടി അണികള്‍ കൊല്ലും കൊലപാതകവും നടത്താന്‍ വല്യേട്ടന് പഠിക്കുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് കാനം ഇപ്പോള്‍ ചെയ്യുന്നത്.

സി.പി.ഐ ഇക്കാലത്തും ഇങ്ങനെയോ എന്ന് ജനം മൂക്കത്ത് വിരല്‍ വെച്ച് ചോദിക്കുന്ന ഈ സംഭവങ്ങളില്‍ കാനം നിലപാട് വ്യക്തമാക്കണം.
ആളാവാന്‍ വേണ്ടിയാണ് കാനം തങ്ങളെ എതിര്‍ക്കുന്നതെന്നാണ് സി.പി.എം പറയുന്നത്. അതല്ലെന്ന് തെളിയിക്കാനുള്ള ബാധ്യത സി.പി.ഐ സെക്രട്ടറിക്കുണ്ട്.
പൊലിഞ്ഞു പോയ രണ്ടു വിലപ്പെട്ട ജീവനുകള്‍ക്ക് സമാധനം പറഞ്ഞിട്ടു മാത്രം മതി, ഇനി കാനത്തിന്റെ ആദര്‍ശ പ്രഘോഷണം..

chandrika: