ന്യൂഡല്‍ഹി: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചക്ക് തുടക്കമായി. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ജസ്റ്റിന്‍ ട്രൂഡോയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ആറാം ദിവസമാണ് പ്രധാനമന്ത്രി മോദി അദ്ദേഹത്തെ കാണാന്‍ തയ്യാറായത്. സാധാരണ ലോക നേതാക്കന്‍മാരെ പ്രൊട്ടോക്കോള്‍ ലംഘിച്ച് വരെ നേരിട്ട് സ്വീകരിക്കാന്‍ എത്തുന്ന മോദി കനേഡിയന്‍ പ്രധാനമന്ത്രിയോട് കാണിച്ച മുഖം തിരിവ് വിവാദമായിരുന്നു. കഴിഞ്ഞ ദിവസം കനേഡിയന്‍ മാധ്യമങ്ങള്‍ ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ഇന്ത്യയില്‍ തണുപ്പന്‍ സ്വീകരണം എന്നു റിപ്പോര്‍ട്ടു ചെയ്തിരുന്നത് അന്താരാഷ്ട്ര തലത്തില്‍ വലിയ വാര്‍ത്തയുമായിരുന്നു. ഇതിനു പിന്നാലെയാണ് മോദി ഇന്നു ജസ്റ്റിന്‍ ട്രൂഡോയുമായി കൂടിക്കാഴ്ച നടത്തുന്നത്.
കഴിഞ്ഞ മാസം ഇന്ത്യ സന്ദര്‍ശിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഊഷ്മളമായ സ്വീകരണമാണ് ഇന്ത്യ നല്‍കിയത്. എന്നാല്‍ ലോകത്തിലെ യുവനേതാക്കളില്‍ പ്രമുഖനായ ട്രൂഡോയെ വേണ്ട വിധത്തില്‍ ഗൗനിക്കാന്‍ മോദി തയ്യാറായില്ല. സാധാരണയായ ലോകനേതാക്കള്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ സ്വാഗത ട്വീറ്റുമായി രംഗത്തെത്താറുള്ള മോദി ട്രൂഡോയെ സ്വാഗതം ചെയ്തുകൊണ്ട് ആദ്യ ദിനങ്ങളില്‍ ഒരു ട്വീറ്റ് പോലും പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഉണ്ടായില്ല എന്നതും ശ്രദ്ധിക്കപ്പെട്ടു. അതേസമയം ഇന്നാണ് നരേന്ദ്ര മോദി അദ്ദേഹത്തെ സ്വാഗതം ചെയ്ത് ട്വീറ്റ് ചെയ്തത്. ട്രൂഡോയ്ക്കും കുടുംബത്തിനും ഇന്ത്യയില്‍ സന്തോഷകരമായ ദിവസങ്ങളായിരിക്കുമെന്നാണ് പ്രതീക്ഷയെന്ന് മോദി പറഞ്ഞു. 2015ല്‍ അദ്ദേഹം കാനഡ സന്ദര്‍ശിച്ചപ്പോള്‍ പകര്‍ത്തിയ ചിത്രത്തിനൊപ്പമാണ് ട്വീറ്റ്.
തലസ്ഥാനത്ത് ട്രൂഡോയേയും കുടുംബത്തേയും സ്വീകരിച്ച പ്രധാനമന്ത്രി, കാറില്‍ നിന്നിറങ്ങിയ ട്രൂഡോയെ മോദി ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. ട്രൂഡോയുടെ ഭാര്യക്കും മൂത്ത മകനും പ്രധാനമന്ത്രി ഹസ്തദാനം നല്‍കി. എന്നാല്‍ കാറില്‍ നിന്നിറങ്ങിയ രണ്ടാമത്തെ മകളായ എല്ല ഗ്രേസ് പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചു മനോഹരമായ കാഴ്ചയായി. വ്യാപാരം, പ്രതിരോധം, ആണവ സഹകരണം, ബഹിരാകാശവിദ്യാഭ്യാസ സഹകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവയാണ് കൂടിക്കാഴ്ചയിലെ പ്രധാന വിഷയങ്ങള്‍.
ലോക നേതാക്കളെ ആലിംഗനം ചെയ്യുന്നതിന് പ്രോട്ടോക്കോള്‍ ലംഘനം പോലും നടത്താറുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി സിഖ് ദേശീയവാദികളെ കാനഡ പിന്തുണയ്ക്കുന്നതിലെ എതിര്‍പ്പാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തണുപ്പന്‍ സ്വീകരണം ന്ല്‍കാന്‍ കാരണമെന്നാണ് കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. അതേസമയം ലോക നേതാക്കള്‍ രാജ്യം സന്ദര്‍ശിക്കുമ്പോള്‍ പാലിക്കാറുള്ള സ്വാഭാവിക പ്രോട്ടോക്കോള്‍ നടപടികള്‍ പാലിച്ചിട്ടുണ്ട് എന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സന്ദര്‍ശനങ്ങളുടെ ആദ്യ ഘട്ടത്തില്‍ നടത്താറുള്ള ഉഭയകക്ഷി യോഗങ്ങള്‍ ട്രൂഡോയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക യോഗങ്ങള്‍ സന്ദര്‍ശനത്തിന്റെ അവസാന ദിവസങ്ങളില്‍ ആക്കിയതില്‍ ഇന്ത്യാ ഗവണ്‍മെന്റ് വൃത്തങ്ങള്‍ അത്ഭുതം രേഖപ്പെടുത്തി.
ഫെബ്രുവരി 17നു ശനിയാഴ്ച ഇന്ത്യയിലെത്തിയ സ്വീകരിക്കാന്‍ കൃഷി മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്താണ് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയിരുന്നത്്.
്