X

മോദിയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടു തുടങ്ങി : മായാവതി

 

ലഖ്‌നൗ: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. മോദി അധികാരത്തിലേറിയ നാലുവര്‍ഷം രാജ്യത്ത് ഉണ്ടാക്കിയത് അരാജകത്വവും അഴിമതിയും വിലക്കയറ്റവും തൊഴിലില്ലായ്മയും മാത്രമാണെന്നും ഈ സര്‍ക്കാര്‍ എല്ലാ മേഖലയിലും പരാജയമാണെന്നും മായാവതി പറഞ്ഞു. നാലു വര്‍ഷം പൂര്‍ത്തിയാക്കിയ മോദി സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്തു പാര്‍ട്ടി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മായാവതി.

രാജ്യത്ത് സര്‍ക്കാര്‍ വ്യവസായികളുടെ താല്പര്യം മാത്രം സംരക്ഷിക്കുന്ന തിരക്കിലാണ്്. ബാങ്കിങ് സമ്പ്രാദായം മൊത്തമായും നാശമാക്കി. ബാങ്ക് അക്കൗണ്ടില്‍ പണം സൂക്ഷിച്ചാലും ഇന്ന് ജനങ്ങള്‍ക്ക് സമാധാനമില്ല. എല്ലാ മേഖലയിലും പരാജയമാണ് ഈ സര്‍ക്കാര്‍. രാജ്യത്ത് സ്ത്രീ സുരക്ഷ പോലും ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. സത്രീ പീഡന കേസുകളില്‍ പ്രതികളായവരെ സംരക്ഷിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിന്റ ഉദാഹരണമാണ് കഠ്‌വയും ഉന്നാവയിലും കണ്ടത്.

 

രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില റോക്കറ്റ് പോലെ കുതിക്കുകയാണ്. ചരിത്രം സ്ൃഷ്ടിക്കുന്നതില്‍ പ്രിയങ്കരനാണ് മോദി. അതുകൊണ്ടാവാം ഭാവിയില്‍ ഒരാള്‍ക്കും തകര്‍ക്കാന്‍ പറ്റാത്ത വിധത്തില്‍ ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡിലെത്തിച്ചത്. ദരിദ്രരെ ചൂഷണം ചെയ്യുന്നതോടൊപ്പം കൃഷിക്കാര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി ഒന്നും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല, മായാവതി പറഞ്ഞു. പൊതുപണം ധൂര്‍ത്തടിച്ചാണ് മോദി സര്‍ക്കാര്‍ നാലാം വാര്‍ഷികം കൊണ്ടാടുന്നതെന്നും മായാവതി ആരോപിച്ചു.

chandrika: