X

കോണ്‍ഗ്രസിന്റെ വിജയം; രാജ്യം തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിന്റെ പിറ്റേന്ന് ‘പി.എം നരേന്ദ്ര മോദി’യുടെ റിലീസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയായ ‘പി.എം നരേന്ദ്ര മോദി’യുടെ റിലീസ് തീയതിയില്‍ തീരുമാനമായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ പിറ്റേന്നാണ് റിലീസ്. ഈ മാസം 24ന്. കഴിഞ്ഞ മാസം 11ന് ഇറക്കാന്‍ തീരുമാനിച്ച സിനിമയായിരുന്നു. എന്നാല്‍ സിനിമ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്ന കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പരാതിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. ഇതിനെതിരെ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. ആവും വിധത്തിലെല്ലാം ഈ സിനിമ ഇറക്കാന്‍ ബി.ജെ.പി ശ്രമിച്ചെങ്കിലും ഒന്നും വിലപ്പോയില്ല. അതിനാല്‍ തന്നെ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ചെറുത്തുനില്‍പിന്റെ വിജയമായിട്ടാണ് റിലീസ് തീയതിയിലെ ഈ കാലതാമസം വിലയിരുത്തപ്പെടുന്നത്.

തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന് ഇന്ത്യ ആരു ഭരിക്കും എന്ന് ഏതാണ്ട് ഉറപ്പിക്കപ്പെടുന്നതിനിടയിലായിരിക്കും സിനിമയുടെ റിലീസ്. രാജ്യം തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന നാളുകളില്‍ ഒരു സിനിമയുടെ റിലീസ് എത്രത്തോളം വിജയം കൈവരിക്കും എന്നത് കണ്ടറിയണം. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി ഇന്ത്യ ഭരിക്കുമെന്നാണ് രാജ്യത്തെ മിക്ക സര്‍വേ ഫലങ്ങളും തെളിയിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരവും രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. അങ്ങനെയൊരു സ്ഥിതിയില്‍ സിനിമയും കൂടി ബോക്‌സ് ഓഫീസ് പരാജയമായാല്‍ ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും താങ്ങാവുന്നതിലും അപ്പുറമാവും അത്.

വിവേക് ഒബ്‌റോയിയാണ് ചിത്രത്തില്‍ മോദിയായി വേഷമിടുന്നത്. നിര്‍മാണം സന്ദീപ് എസ്. സിങ്.

web desk 1: