ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കരുണാനിധിയെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. ചെന്നൈയില്‍ ദിനതന്തി ദിനപത്രത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മോദി, രാവിലെ വീട്ടിലെത്തിയാണ് സന്ദര്‍ശനം നടത്തിയത്. ചെന്നൈ ഗോപാലപുരത്തെ വസതിയിലെത്തിയാണ് തലൈവര്‍ കലൈഞ്ജറെ കണ്ടത്.
ചികിത്സയെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി വിശ്രമത്തിലാണ് കരുണാനിധി. തലൈവരെ കാണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഡി.എം.കെ വര്‍ക്കിങ്ങ് പ്രസിഡന്റും മകനുമായ എം.കെ.സ്റ്റാലിലും മകള്‍ കനിമൊഴിയും ചേര്‍ന്നാണ് സ്വീകരിച്ചത്.
പത്തുമിനിറ്റോളം ചെലവഴിച്ച പ്രധാനമന്ത്രി ആരോഗ്യകാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.