X

നോട്ട് നടപടി: പ്രധാനമന്ത്രിയുടെ അഭിസംബോധന രാത്രി 7.30ന്; പ്രതീക്ഷയോടെ രാജ്യം

ന്യൂഡല്‍ഹി: നോട്ട് അസാധു നടപടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. പുതുവര്‍ഷ സന്ദേശം നല്‍കാനായി മോദി ഇന്നു രാത്രി 7.30ന് ജനങ്ങളോട് സംവദിക്കുമെന്നാണ് വിവരം. നോട്ട് അസാധുവാക്കല്‍ രാജ്യത്തെ ഏറെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തില്‍ പ്രധാനമന്ത്രിയില്‍ നിന്നും പുതിയ തീരുമാനങ്ങള്‍ കാത്തിരിക്കുകയാണ് ജനം.

നോട്ട് അസാധുവാക്കിയതിനെത്തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് ആവശ്യപ്പെട്ട സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. നോട്ട് നിരോധനവുമായി ബന്ങപ്പെട്ട പ്രതിസന്ധികളും പരിഹരിക്കാനായി പ്രധാനമന്ത്രി തന്നെ ജനങ്ങളോട് ആവശ്യപ്പെട്ട 50 ദിവസ അവധിയാണ് വെള്ളിയാഴ്ച അവസാനിച്ചത്.

അതിനാല്‍ തന്നെ നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളാളും മോദിയില്‍ നിന്നുമുണ്ടാവുക എന്ന പ്രതീക്ഷയിലാണ് രാജ്യം. സാമ്പത്തിക ഉത്തേജക നടപടികള്‍, ജനപ്രിയ പ്രഖ്യാപനങ്ങള്‍ എന്നിവ മോദിയുടെ പ്രസംഗത്തില്‍ ഇടം പിടിക്കാനാണ് സാധ്യത.

chandrika: