X

എം.പിമാരോട് മോദിആപ്പ് നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ബി.ജെ.പി എം.പിമാരോട് മോദിആപ്പ് നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി ഫോണിലേക്ക് അയക്കുന്ന പല പ്രധാന സന്ദേശങ്ങളും ബി.ജെ.പി എം.പിമാര്‍ അവണിക്കുന്നതാണ് മോദി ആപ്പ് നിര്‍ബന്ധമാക്കാന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പച്ചതിന് എന്നാണ് സംസാരം. ബി.ജെ.പിയുടെ പാര്‍ലമെന്റ് പാര്‍ട്ടി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. എം.പിമാര്‍ താന്‍ അയക്കുന്ന സന്ദേശങ്ങള്‍ അവണഗിക്കുന്നതായും അതിനാല്‍ എല്ലാ ബി.ജെ.പി എം.പിമാരും നിര്‍ബന്ധമായും മോദി ആപ്പ് പിന്തുടരണമെന്നും പ്രധാനമന്ത്രി പാര്‍ലമെന്റ് പാര്‍ട്ടി യോഗത്തില്‍  പറഞ്ഞു.

എല്ലാ ദിവസവും രാവിലെ എല്ലാ ബി.ജെ.പി എം.പിമാര്‍ക്കും ഗുഡ്മോണിംഗ് സന്ദേശം അയക്കാറുണ്ട്. എന്നാല്‍ പല എം.പിമാരും ആ സന്ദേശം കാണാറില്ലെന്നും ചിലര്‍ അവഗണിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് എല്ലാ ബി.ജെ.പി എം.പിമാരും ഇനിമുതല്‍ നിര്‍ബന്ധമായും മോദി ആപ്പ് പിന്തുടരണം എന്ന് മോദി യോഗത്തില്‍ നിര്‍ദേശിച്ചു.

ഇതാദ്യമായല്ല ബി.ജെ.പി എം.പിമാര്‍ക്കെതിരെ മോദി രംഗത്തെത്തുന്നത്. നേരത്തെ ബി.ജെ.പി എം.പിമാര്‍ പാര്‍ലമെന്റില്‍ കൃത്യമായി എത്തിച്ചേരാത്തതിനെതിരെയും എം.പിമാരുടെ മോശം പ്രകടനത്തിനെതിനെയുമെതിരെ പാര്‍ലമെന്റ് പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി വിമര്‍ശിച്ചിരുന്നു. പാര്‍ലമെന്റില്‍ സ്ഥിരമായി എത്തിച്ചേരാത്ത എം.പിമാരെ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പ് വരെ അന്ന് മോദി നല്‍കിയിരുന്നു.

2015 ജൂണ്‍ 17നാണ് നരേന്ദ്രമോദി ആപ്പ് ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളും കൈവരിച്ച നേട്ടങ്ങളും വിവരിക്കുന്നതും ഇത്തരം പ്രവൃത്തികള്‍ പ്രചരിപ്പിക്കാനും വേണ്ടി നിലക്കൊള്ളുന്ന ആപ്പാണ് മോദിആപ്പ്.

chandrika: