അമരാവതി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ടി.ഡി.പി അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു രംഗത്ത്. കേന്ദ്ര സര്‍ക്കാറിനെതിരെ തുടരെ തുടരെ ഉയര്‍ന്നു വരുന്ന വിഷയങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനാണ് പ്രധാനമന്ത്രി മോദി ഏപ്രില്‍ 12ന് ഏകദിന ഉപവാസം നടത്തുന്നതെന്ന് ചന്ദ്ര ബാബു നായിഡു ആരോപിച്ചു.
പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ച നിര്‍ണായക വിഷയങ്ങളില്‍ നിന്നും ഓടിയൊളിക്കാനുള്ള മോദിയുടെ തന്ത്രം മാത്രമാണ് ഉപവാസ സമരത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിക്കുന്നുവെന്നാരോപിച്ച് ഈ മാസം 12ന് മോദി ഡല്‍ഹിയിലും ബി. ജെ.പി എം.പിമാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഉപവാസമിരിക്കുന്നത്. പാര്‍ലമെന്റ് സ്തംഭനത്തിന് പിന്നില്‍ ആരാണ്?. എന്‍.ഡി.എ സര്‍ക്കാര്‍ തന്നെയല്ലെ എ.ഐ.എ.ഡി.എം.കെയുടെ പിന്നില്‍. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരിഗണിക്കാതിരിക്കാന്‍ വേണ്ടി ആരാണ് ബഹളം വെച്ചതെന്നും നായിഡു ചോദിച്ചു.