ഡല്‍ഹി: പ്രധാനമന്ത്രിയുടെ ഉപദേശകരിലൊരാളായ അമര്‍ജീത് സിന്‍ഹ രാജിവെച്ചു. തിങ്കാളാഴ്ചയാണ് അദ്ദേഹം രാജിവച്ചതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഇദ്ദേഹത്തെ പ്രധാനമന്ത്രിയുടെ ഉപദേശകനായി നിയമിക്കുന്നത്. ഭാസ്‌കര്‍ ഖുല്‍ബെയ്‌ക്കൊപ്പമാണ് അമര്‍ജീത് സിന്‍ഹയെ ഉപദേശകനായി നിയമിച്ചത്.
ബിഹാര്‍ കേഡറിലെ 1983 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് സിന്‍ഹ. ഗ്രാമീണ വികസന മന്ത്രാലയം സെക്രട്ടറിയായിരുന്ന സിന്‍ഹ വിരമിച്ചതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ ഉപദേശകനായി നിയമിതനാകുന്നത്.
സിന്‍ഹയുടെ രാജിയുടെ പിന്നിലുളള കാര്യം വ്യക്തമല്ല. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് സമീപ കാലത്ത് രാജിവയ്ക്കുന്ന രണ്ടാമത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് അമര്‍ജീത് സിങ്.