X

ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

കൊച്ചി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. കൊച്ചി നാവികസേന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ നാവികസേനയുടെ പുതിയ പതാകയും പ്രധാനമന്ത്രി അനാഛാദനം ചെയ്തു.

സമുദ്രസുരക്ഷക്ക് ഭാരതത്തിന്റെ ഉത്തരമാണ് വിക്രാന്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പുതിയ സൂര്യോദയത്തിന് രാജ്യം സാക്ഷിയാവുകയാണ്. അമൃത് മഹോത്സവത്തിലെ അമൃതാണ് വിക്രാന്ത്. ഐ.എന്‍.എസ് വിക്രാന്തിലൂടെ രാജ്യത്തിന് പുതിയ വിശ്വാസം നല്‍കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാഷ്ട്ര ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യം ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചത് കൊച്ചിയിലെ കപ്പല്‍ശാലയാണ്. ഇതോടെ സ്വന്തമായി വിമാന വാഹിനി രൂപകല്‍പന ചെയ്യാനും നിര്‍മിക്കാനും കരുത്തുള്ള ലോകത്തെ ആറാമത്തെ രാജ്യമായി ഇന്ത്യ മാറി. വിമാനവാഹിനി കപ്പല്‍ നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ കപ്പല്‍ശാലയായി കൊച്ചി മാറുമ്പോള്‍ കേരളത്തിനും ഏറെ അഭിമാനനിമിഷമാണ്.

 

Chandrika Web: