ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാക്കിസ്ഥാന്റെ ഭാഷയില്‍ സംസാരിക്കുന്നുവെന്ന മോദിയുടെ ആരോപണത്തിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുടെ ആരോപണത്തെ സംബന്ധിച്ച് ചോദിച്ചപ്പോഴായിരുന്നു രാഹുലിന്റെ പരിഹാസം.
നവാസ് ഷരീഫിന്റെ മകളുടെ കല്യാണത്തിന് പോയി അദ്ദേഹത്തെ കെട്ടിപ്പിടിച്ചതാരാണ്? പഠാന്‍കോട്ട് ആക്രമണം അന്വേഷിക്കാന്‍ ഐ.എസ്.ഐയെ വിളിച്ചുകൊണ്ടുവന്നത് പ്രധാനമന്ത്രിയല്ലേ? എന്നിട്ട് ഞങ്ങളെയാണോ പാക്കിസ്ഥാന്റെ പോസ്റ്റര്‍ ബോയ് എന്ന് പറയുന്നത്. മോദിയാണ് ശരിക്കും പാക്കിസ്ഥാന്റെ പോസ്റ്റര്‍ ബോയ്-രാഹുല്‍ പറഞ്ഞു.
മിന്നലാക്രമണം സംബന്ധിച്ച് പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ തന്നെയാണ് ഞങ്ങളും ചോദിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.