തിരുവനന്തപുരം: പ്ലസ്ടു, വിഎച്ച്എസ്ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഈ മാസം 22ന് തന്നെ ആരംഭിക്കും. വിദ്യാഭ്യാസ വകുപ്പ് ഇതു സംബന്ധിച്ച് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി. കോവിഡ് ബാധിതര്‍ക്ക് പിന്നീട് പരീക്ഷ നടത്തും.
ഒരേ സമയം 15 വിദ്യാര്‍ഥികള്‍ക്കാണ് പരീക്ഷയില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത്. പരീക്ഷക്കു മുമ്പായി ശരീരോഷ്മാവ് പരിശോധിക്കും. കൂടുതലുള്ളവര്‍ക്ക് പ്രത്യേക മുറിയില്‍ പരീക്ഷ നടത്തും.