ഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിബിഎസ്ഇ, ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ഹര്‍ജിയുടെ പകര്‍ക്ക് സിബിഎസ്ഇക്കു നല്‍കാന്‍ ഇന്ന് ഹര്‍ജി പരിഗണയ്ക്കു വന്നപ്പോള്‍ ബെഞ്ച് നിര്‍ദേശിച്ചു. മമത ശര്‍മയാണ് ഹര്‍ജിയുമായി സുപ്രീം കോടതിയില്‍ എത്തിയത്.
ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കുമെന്നും മുന്‍കൂര്‍ ആയി ഹര്‍ജിയുടെ പകര്‍പ്പ് സിബിഎസ്ഇ, ഐസിഎസ്ഇ എന്നിവയ്ക്കു കൈമാറാന്‍ നിര്‍ദേശിക്കുകയാണെന്നും ബെഞ്ച് വ്യക്തമാക്കി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും പരീക്ഷാ നടത്തിപ്പുമായി മുന്നോട്ടുപോവാനാണ് ബോര്‍ഡുകളുടെ തീരുമാനമെന്നാണ് സൂചനകള്‍. ഇങ്ങനെയുള്ള റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. പരീക്ഷാ നടത്തിപ്പിന്റെ കാര്യത്തില്‍ സിബിഎസ്ഇ ചൊവ്വാഴ്ച തീരുമാനമെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.