ന്യൂഡല്‍ഹി: പ്ലസ്‌വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്താന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ഇല്ലാത്തത് കാരണം പല കുട്ടികള്‍ക്കും ഓണ്‍ലൈനായുള്ള പരീക്ഷയില്‍ പങ്കെടുക്കാനാവില്ലെന്നും കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
വീടുകളില്‍ വച്ച് നടത്തിയ മോഡല്‍ പരീക്ഷ മാനദണ്ഡമാക്കി പ്ലസ്‌വണ്‍ മൂല്യനിര്‍ണയം നടത്താനാകില്ല. കേരളത്തിലെ സാങ്കേതിക സര്‍വകലാശാലയിലെ ബിടെക് പരീക്ഷക്ക് സുപ്രീംകോടതി അനുമതി നല്‍കിയ കാര്യവും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കേസ് 13ന് സുപ്രീംകോടതി പരിഗണിക്കും.