X

പ്ലസ് വണ്‍ പ്രവേശനം; അപേക്ഷകര്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കണം

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച എല്ലാവരും ആഗസ്റ്റ് 20ന് മുമ്പ് കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. അപേക്ഷയിലെ തിരുത്തലുകള്‍ ഉള്‍പ്പെടെയുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ കാന്‍ഡിഡേറ്റ് ലോഗിനിലൂടെ നിര്‍വഹിക്കണം.

സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സ്‌കീമുകളില്‍ നിന്ന് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ അപേക്ഷയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഗ്രേഡ് വിവരങ്ങള്‍ സര്‍ട്ടിഫിക്കറ്റിലുള്ള വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണോ എന്നുള്ളത് ഒരിക്കല്‍ കൂടി ഉറപ്പ് വരുത്തണം. ഇനിയും കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാത്തവര്‍ അഡ്മിഷന്‍ വെബ്‌സൈറ്റില്‍ (www.hscap.kerala.gov.in) നല്‍കിയിട്ടുള്ള നിര്‍ദ്ദേശം വായിച്ച് മനസ്സിലാക്കിയ ശേഷം ലോഗിന്‍ സൃഷ്ടിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Test User: