തിരുവനന്തപുരം: ഹയര്‍ സെക്കന്ററി പ്ലസ്‌വണ്‍ പ്രവേശനത്തിന് അപേക്ഷിച്ച എല്ലാവര്‍ക്കും നല്‍കാന്‍ സീറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അപേക്ഷിച്ച എല്ലാവര്‍ക്കും സീറ്റ് നല്‍കണമെങ്കില്‍ 1,31,996 സീറ്റ് വേണ്ടി വരും. അത്രയും സീറ്റുകളില്ല. പോളിടെക്‌നിക്കിലും വൊക്കഷണല്‍ ഹയര്‍ സെക്കണ്ടറിയിലും ആവശ്യത്തിന് സീറ്റ് ഉണ്ടെന്നും മന്ത്രി പറഞ്ഞു.
എല്ലാ വിഷയങ്ങളിലും എപ്ലസ് ലഭിച്ച കുട്ടികള്‍ക്ക് പോലും ഇപ്പോഴും സീറ്റുകള്‍ ലഭിച്ചിട്ടില്ല. പലര്‍ക്കും ആഗ്രഹിച്ച സ്‌കൂളും വിഷയവും കിട്ടാത്ത സ്ഥിതിയാണ് കേരളത്തിലുള്ളത്. ഫലത്തില്‍ ഫുള്‍ എപ്ലസ് കിട്ടിയ കുട്ടികള്‍ക്ക് പോലും വന്‍ തുക കൊടുത്ത് മാനേജ്‌മെന്‍്‌റ് ക്വാട്ടയെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഇന്ന് രണ്ടാം ഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് വന്നപ്പോള്‍ ബാക്കിയുള്ളത് 655 മെറിറ്റ് സീറ്റ് മാത്രമാണ്.
പ്ലസ്‌വണ്‍ അലോട്ട്്‌മെന്റ് തീര്‍ന്നാല്‍ സീറ്റ് മിച്ചം വരുമെന്നായിരുന്നു മന്ത്രി നേരത്തെ അവകാശപ്പെട്ടിരുന്നത്.